Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ratheesh Is A

ര​​​തീ​​​ഷ് പ​​​ക്കാ ബി​​​ജെ​​​പി​​​ക്കാ​​​രൻ; പി​രി​ച്ചുവി​ടാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കിയെന്ന് മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലെ കോ​​​ന്നി ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജി​​​ല്‍ സീ​​​നി​​​യ​​​ര്‍ സൂ​​​പ്ര​​​ണ്ടാ​​​യി നി​​​യ​​​മി​​​ച്ച ബി​​​ജെ​​​പി നേ​​​താ​​​വ് ര​​​തീ​​​ഷ് ആ​​​ര്‍. നാ​​​യ​​​രെ പി​​​രി​​​ച്ചു​​​വി​​​ടാ​​​ന്‍ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ നി​​​ര്‍​ദേ​​​ശം. ര​​​തീ​​​ഷ് പ​​​ക്കാ ബി​​​ജെ​​​പി​​​ക്കാ​​​ര​​​നാ​​​ണെ​​​ന്നും പ​​​ക്കാ രാ​​​ഷ്‌ട്രീ​​​യ​​​ക്കാ​​​രെ ഇ​​​ത്ത​​​രം പോ​​​സ്റ്റു​​​ക​​​ളി​​​ല്‍ നി​​​യ​​​മി​​​ക്ക​​​രു​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ത​​​ന്‍റെ ഓ​​​ഫീ​​​സ് അ​​​റി​​​ഞ്ഞാ​​​യി​​​രു​​​ന്നി​​​ല്ല നി​​​യ​​​മ​​​ന​​​മെ​​​ന്നും കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു.

അ​​​ങ്ങ​​​നെ​​​യൊ​​​രു സ്ഥാ​​​ന​​​ത്തി​​​രി​​​ക്കാ​​​ന്‍ ര​​​തീ​​​ഷ് യോ​​​ഗ്യ​​​ന​​​ല്ലെ​​​ന്നും അ​​​തി​​​ന്‍റെ നി​​​യ​​​മ​​​വ​​​ശം പ​​​രി​​​ശോ​​​ധി​​​ച്ച് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​ക്കു നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​താ​​​യും കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ പ​​​റ​​​ഞ്ഞു. ഇ​​​ത്ത​​​ര​​​മൊ​​​രു തീ​​​രു​​​മാ​​​നം ഉ​​​ദ്യോ​​​ഗ​​​സ്ഥ ത​​​ല​​​ത്തി​​​ലാ​​​ണ് എ​​​ടു​​​ത്ത​​​ത്. വ​​​കു​​​പ്പി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ല്‍ മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് ഇ​​​ട​​​പെ​​​ടാ​​​റി​​​ല്ല. ന​​​ല്ല മി​​​ടു​​​ക്ക​​​രാ​​​യി​​​രി​​​ക്ക​​​ണം ഡോ​​​ക്ട​​​ര്‍​മാ​​​ര്‍. വ​​​കു​​​പ്പി​​​നെ സേ​​​വി​​​ക്കു​​​ന്ന​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം, ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ ശ​​​മ്പ​​​ളം വാ​​​ങ്ങി ജീ​​​വി​​​ക്കാ​​​ന്‍ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം എ​​​ന്ന​​​തു​​​മാ​​​ത്ര​​​മേ​​​യു​​​ള്ളു​​​വെ​​​ന്നും കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ പ​​​റ​​​ഞ്ഞു.

“അ​​​ദ്ദേ​​​ഹ​​​ത്തെ നി​​​യ​​​മി​​​ച്ച​​​ത് മ​​​ന്ത്രി​​​യോ, മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സോ അ​​​റി​​​ഞ്ഞ​​​ല്ല, പാ​​​ര്‍​ട്ടി​​​യി​​​ലെ ചി​​​ല​​​രാ​​​ണ് ഇ​​​യാ​​​ളു​​​ടെ നി​​​യ​​​മ​​​നം ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ര​​​തീ​​​ഷ് പ​​​ക്കാ ബി​​​ജെ​​​പി​​​ക്കാ​​​രാ​​​നാ​​​ണെ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ ആ​​​ര്‍​ക്കും ത​​​ര്‍​ക്ക​​​മി​​​ല്ല. ഇ​​​ങ്ങ​​​നെ​​​യൊ​​​രു കാ​​​ര്യം ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ട്ട​​​പ്പോ​​​ള്‍ അ​​​യാ​​​ള്‍ സ​​​ര്‍​വീ​​​സി​​​ന് ഹി​​​ത​​​ക​​​ര​​​മ​​​ല്ലാ​​​ത്ത ഒ​​​രാ​​​ളാ​​​ണെ​​​ന്നാ​​​ണ് വ​​​കു​​​പ്പി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം. പി​​​രി​​​ച്ചു​​​വി​​​ട്ടാ​​​ല്‍ കോ​​​ട​​​തി​​​യി​​​ല്‍ പോ​​​കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. അ​​​ത് എ​​​ങ്ങ​​​നെ കൈ​​​കാ​​​ര്യം ചെ​​​യ്യ​​​ണ​​​മെ​​​ന്ന് നി​​​യ​​​മ​​​വ​​​ശം പ​​​രി​​​ശോ​​​ധി​​​ക്കും.

ഒ​​​രു കാ​​​ര​​​ണ​​​വാ​​​ശാ​​​ലും പ​​​ക്കാ​​​ രാ​​​ഷ്‌ട്രീ​​​യ​​​ക്കാ​​​രെ ഇ​​​ത്ത​​​ര​​​മൊ​​​രു പോ​​​സ്റ്റി​​​ലേ​​​ക്ക് വ​​​യ്ക്കി​​​ല്ല. കോ​​​ന്നി​​​യി​​​ലേ​​​ക്ക് ഒ​​​ന്നും പോ​​​കാ​​​ന്‍ ആ​​​രും ത​​​യാ​​​റ​​​ല്ല. അ​​​തു​​​കൊ​​​ണ്ട് അ​​​ദ്ദേ​​​ഹം താ​​​ത്പ​​​ര്യം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​പ്പോ​​​ള്‍ നി​​​യ​​​മി​​​ച്ച​​​താ​​​കാം’’- മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ പ​​​റ​​​ഞ്ഞു.

സ​​​ര്‍​വീ​​​സി​​​ലി​​​രി​​​ക്കെ ബി​​​ജെ​​​പി അ​​​നു​​​കൂ​​​ല സം​​​ഘ​​​ട​​​ന​​​യാ​​​യ എ​​​ന്‍​ജി​​​ഒ സം​​​ഘി​​​ന്‍റെ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അം​​​ഗ​​​മാ​​​യി​​​രു​​​ന്നു ര​​​തീ​​​ഷ്. അ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ല്‍ നി​​​യ​​​മി​​​ച്ച​​​ത് വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു.

Latest News

Corehub Up